ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ പിടിയിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
24 ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് ഡല്‍ഹി പോലീസ് ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പ്രതിഭാ റായ് അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
23 ന് കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ കസ്റ്റഡി കാലാവധി തീരുന്നതും ഇന്നാണ്.
ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.
Share this Article
Related Topics