ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ പ്രതിഷേധപ്രകടനത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യമുയര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നുഴഞ്ഞുകയറി ഇടതു പക്ഷ ചിഹ്നങ്ങളുള്ള പ്രൊഫൈല്‍ ചിത്രവും പശ്ചാത്തല ചിത്രവും മാറ്റി പകരം ത്രിവര്‍ണ പതാകയുള്ള ചിത്രമിട്ടു. തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കനയ്യയുടെ പേജ് ഹാക്ക് ചെയ്‌തെന്നു കാണിച്ച് വിദ്യാര്‍ത്ഥി സംഘടന ഡല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
സി.പി.ഐ.എം ന്റെ ലോഗോക്ക് മുന്നില്‍ കനയ്യ കുമാര്‍ നില്‍ക്കുന്ന പ്രൊഫൈല്‍ ചിത്രം മാറ്റി പകരം സൈനികര്‍ ത്രിവര്‍ണ പതാക നാട്ടുന്ന ചിത്രമാണ് നല്‍കിയത്.രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ സൈനികര്‍ അവരുടെ ദേശീയ പതാക നാട്ടുന്ന ചിത്രത്തില്‍ പതാക മായ്ചുകളഞ്ഞ് പകരം ഇന്ത്യന്‍ പതാക ചേര്‍ത്താണ് പ്രൊഫൈല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ത്രിവര്‍ണത്തിലേക്ക് നിറവ്യത്യാസം വരുത്തിയ പ്രകൃതിയുടെ ചിത്രമാണ് പശ്ചാത്തലത്തിലുള്ളത്.
കനയ്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജെ.എന്‍.യു സ്റ്റുഡന്റ് കൗണ്‍സില്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.പ്രശ്‌നം വഷളാക്കാന്‍ ആരോ മനപ്പൂര്‍വം ചെയ്തതാണ് ഇതെന്ന് ആരോപിച്ച് അവര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു.
Share this Article
Related Topics