ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍, ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ക്കൊപ്പമായിരിക്കും കൂടിക്കാഴ്ച.
ആദ്യമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കനയ്യ കുമാറും കൂടിക്കാഴ്ച നടത്തുന്നത്. ജെ.എന്‍.യു വിവാദം കത്തിപടര്‍ന്ന സാഹചര്യത്തില്‍ കനയ്യക്ക് പൂര്‍ണ പിന്തുണയുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. കനയ്യക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന പ്രതിഷേധപരിപാടികള്‍ക്കും രാഹുല്‍ പൂര്‍ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിരുന്നത്. രാഹുലിന് പുറമേ വിവിധ രാഷ്ട്രീയ നേതാക്കള്‍ കനയ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ശശി തരൂര്‍ കനയ്യയെ ഭഗത് സിംഗിനോട് ഉപമിച്ചിരുന്നു.
Share this Article
Related Topics