ന്യുഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സി.പി.ഐ ടിക്കറ്റിൽ ബിഹാറിലെ ബെഗുസാരായില്‍ നിന്നാണ് കനയ്യ ജനവിധി തേടുന്നത്.
ബെഗുസാരായി ജില്ലയിലെ ബീഹത്താണ് കനയ്യയുടെ സ്വദേശം. എല്ലാ ഇടത് നേതാക്കളും കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അനുകൂലമായിട്ടാണ് അഭിപ്രായപ്പെട്ടത്. സി.പി.ഐ ബിഹാർ ജനറൽ സെക്രട്ടറി സത്യനാരായണ്‍ സിങ്ങ് പറഞ്ഞു. സ്ഥാനാർഥിത്വം ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇപ്പോള്‍ ബെഗുസാരായെ ബി.ജെ.പിയാണ് പ്രതിനിധീകരിക്കുന്നത്. ബി.ജെ.പിയുടെ ബോലാ സിങ്ങ് ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസ്സനെ 58000 വോട്ടിനാണ് തോല്‍പ്പിച്ചത്.
2016 ഫെബ്രുവരിയിലാണ് കനയ്യ കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നടന്ന യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
ContentHighlights:Kanhaiya Kumar set to contest 2019 Lok Sabha election, KannayaKumar, JNUIssues
Share this Article
Related Topics