പട്ന (ബിഹാര്‍): ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെട്ട സംഘത്തിനുനേരെ ബിഹാറില്‍ ആക്രമണം. ബെഗുസാരയ് ജില്ലയിലെ ദഹിയയില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സംഘത്തിലെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനം അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ബെഗുസാരയ് മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ മസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചനകളുണ്ട്. പട്ന എയിംസിലെ ജൂനിയര്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിന് കഴഞ്ഞ ദിവസം കനയ്യ കുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
Share this Article
Related Topics