ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനെ തുടര്‍ന്ന് അറസ്റ്റിലായ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വിധി പറയും. ഇന്ന് കേസ് പരിഗണിച്ച കോടതി, വിധി പറയുന്നത് മാര്‍ച്ച് രണ്ടിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇദ്ദേഹം.
അതേസമയം ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ മറ്റു പ്രതികളായ ഉമര്‍ ഖാലിദിന്റെയും അനിരുദ്ധ് ഭട്ടാചാര്യയുടെയും പോലീസ് കസ്റ്റഡി കോടതി ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. 23ന് കീഴടങ്ങിയ ഇവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. ഇവര്‍ക്ക് ജാമ്യമനുവദിക്കരുതെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കനയ്യ ദേശവിരുദ്ര മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നും അതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും കനയ്യയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കനയ്യക്കെതിരെ തെളിവില്ലെന്നും നിരപരാധിയായ പ്രതിക്ക് ജാമ്യമനുവദിക്കണമെന്നും ഡല്‍ഹി സര്‍ക്കാരും കോടതിയില്‍ പറഞ്ഞു.
അതേസമയം തങ്ങള്‍ നിഷ്പക്ഷരായ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് ചാര്‍ജു ചെയ്തിരിക്കുന്നതെന്നും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരുമൊക്കെയാണ് മൊഴി നല്‍കിയിട്ടുള്ളതെന്നും പോലീസ് വാദിച്ചു.
Share this Article
Related Topics