ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചു. ഉമര്‍ ഖാലിദ് അടക്കം ഏഴ് വിദ്യാര്‍ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്.
അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികള്‍ ഒളിവില്‍ പോവുകയും ചെയ്തു.
കേസില്‍ കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. പിന്നീട് കീഴടങ്ങിയ ഉമര്‍ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Share this Article
Related Topics