ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനും ഗവേഷണ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനും എതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനാ തലവന്‍ അമിത് ജാനി അറസ്റ്റിലായി. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് വ്യാഴാഴ്ച രാത്രി ജാനിയെ അറസ്റ്റ് ചെയ്തത്. കനയ്യയെ വധിക്കുമെന്ന ഭീഷണിക്കത്തും ആയുധങ്ങളും ഉള്‍പ്പെട്ട ബാഗ് കഴിഞ്ഞ ഏപ്രില്‍ 14 ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍നിന്ന് ലഭിച്ചിരുന്നു. അമിത് ജാനിയാണ് ആയുധങ്ങളും ഭീഷണിക്കത്തും ബസ്സില്‍ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭീഷണിക്കത്തില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു.
Share this Article
Related Topics