ന്യൂഡല്‍ഹി: ഫിബ്രവരി 9-ന് ജെ.എന്‍.യുവില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ചന്വേഷിച്ച ഉന്നതാധികാരസമിതി സംഭവത്തില്‍ 21-ഓളം വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കനയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കണമെന്നും നിര്‍ദേശമുണ്ട്. ഒരുമാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അന്വേഷണസമിതി ഐക്യകണ്ഠേന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍വകലാശാല പെരുമാറ്റചട്ടം ലംഘിച്ച 21-ഓളം കുട്ടികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും, ഇതിനുള്ള മറുപടി ലഭിച്ച ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സര്‍വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി.
കനയ്യകുമാറിന്റെ അറസ്റ്റിലേക്ക് വഴിവച്ചതടക്കം ജെ.എന്‍.യുവിനെ വിവാദങ്ങളിലേക്ക് വലിച്ചിട്ട സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ വൈസ് ചാന്‍സലറാണ് പ്രസ്തുത സമിതിയെ നിയമിച്ചത്.
Share this Article
Related Topics