ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തമായ പരാമര്‍ശമില്ലാതെ ഡല്‍ഹി പോലീസ് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആരോപണം ദുര്‍ബലമായിരുന്നു. കനയ്യയുടെ പ്രസംഗവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് മേധാവി ബി.എസ് ബസ്സി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങള്‍ പറഞ്ഞു. കനയ്യകുമാറിനെ കുറിച്ച് പരാമര്‍ശമില്ലാത്ത ഡല്‍ഹി പോലീസിന്റെ ഊദ്യോഗിക റിപ്പോര്‍ട്ടായിരിക്കും വൈകിട്ട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുക.
Share this Article
Related Topics