ന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. താന്‍ ഒരു ഹീറോ അല്ല ഇപ്പോഴും വിദ്യാര്‍ത്ഥി മാത്രമാണെന്നും കനയ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഓള്‍ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷന്‍ അംഗമാണ് ഞാന്‍. അതുകൊണ്ടു തന്നെ ഇടത് ആക്ടിവിസ്റ്റുമാണ്. ഇടത് കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങും- കനയ്യ കുമാര്‍ പറഞ്ഞു. കനയ്യയെ പ്രചാരണത്തിന് രംഗത്തിറക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിപറയുന്നതായും കനയ്യ കുമാര്‍ പറഞ്ഞു.
Share this Article
Related Topics