ന്യൂഡല്‍ഹി: ഇടക്കാല ജാമ്യകാലയളവില്‍ കനയ്യ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ക്രമസമാധാന സംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും രാജ്യത്തന്റെ പ്രതിശ്ചായ നഷ്ടമാകുന്നതിനെപ്പറ്റി പരാതിക്കരന്‍ വിഷമിക്കേണ്ടതില്ലെന്നും ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് പ്രതിഭാ റാണി പറഞ്ഞു.
ജാമ്യം ലഭിച്ച ശേഷം കനയ്യ നൂറ് തവണ എങ്കിലും ആസാദി (സ്വാതന്ത്ര്യം) എന്ന് പറഞ്ഞു എന്നതാണ് കനയ്യക്കെതിരായി രാജ്യവിരുദ്ധ മുദ്രാവാക്യമായി പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നത്.
മൗലികാവകാശങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യതാത്പര്യത്തന് വിരുദ്ധമായി പ്രവര്‍ത്തിക്കുവാനുള്ളതല്ലെന്ന് പരാതിക്കാര്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യ കുമാറിന് മാര്‍ച്ച് രണ്ടിന് കോടതി ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Share this Article
Related Topics