ലക്‌നൗ: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ കേസ് ബി.ജെ.പി ഇതര ഗവണ്‍മെന്റ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ്.
കനയ്യയുടെ കേസില്‍ ഡല്‍ഹി പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരവും അപമാനകരവുമാണെന്നും ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള ഉത്തര്‍ പ്രദേശിലേക്കോ ബീഹാറിലേക്കോ മാറ്റണമെന്നും എന്നാല്‍ കനയ്യക്ക് ജാമ്യം ലഭിക്കുമെന്നും സത്യം വെളിപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തെറ്റായ ആരോപണങ്ങളാണ് കനയ്യക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങളും തെളിവായി നല്‍കിയ വീഡിയോയും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ജെ.എന്‍.യുവില്‍ ഫിബ്രവരി ഒമ്പതിന് നടന്ന പരിപാടിയെത്തുടര്‍ന്നെടുത്ത കേസ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്.
Share this Article
Related Topics