മോഗ: കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും നീതി ലഭിക്കാന്‍ ഇടപെടണമെന്നും കാണിച്ച് സ്വന്തം രക്തംകൊണ്ട് രണ്ട് പഞ്ചാബി പണ്‍കുട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. ഞങ്ങളെ ആരോ കുടുക്കിയതാണ്, പേടിച്ചുകൊണ്ടാണ് ജീവിക്കുന്നത്- കത്തില്‍ പറയുന്നു.
വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങളെ ആരോ കുടുക്കിയതെന്നാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു. എന്നാല്‍ പോലീസ് തങ്ങളുടെ ആവശ്യം ചെവിക്കൊണ്ടില്ലെന്ന് പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.
തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു.
ചില സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കാണിച്ചാണ് രണ്ടു പെണ്‍കുട്ടികളും തന്റെയടുത്ത് വന്നത്. അവര്‍ ഈടായി ചെക്ക് വാങ്ങിയെന്നും എതിര്‍ കക്ഷി ഏജന്റുമാരാണെന്ന് കരുതി തങ്ങള്‍ക്കെതിരെ കേസ് നല്‍കിയെന്നുമാണ് പറഞ്ഞത്. മകനെ വിദേശത്തേക്ക് കൊണ്ടുപോകാനാണ് പണം നല്‍കിയതെന്നാണ് പരാതിക്കാരന്‍ ബോധിപ്പിച്ചതെന്നും മോഗ പോലീസ് ഓഫീസര്‍ കുല്‍ജിന്ദര്‍ സിങ് വ്യക്തമാക്കി.
അവര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയ കാര്യം അറിഞ്ഞിരുന്നു, എന്നാല്‍ ഔദ്യോഗികമായ അന്വേഷണങ്ങളൊന്നു ഇതുവര ഉണ്ടായിട്ടില്ലെന്ന മോഗ പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു
Content highlights: Justice or euthanasia , Two Punjab Girls Write Letter With Blood To President Ramnath Kovind