ജോധ്പുർ: കോടതി വ്യവഹാരങ്ങള്‍ ചിലവേറിയതും സാധാരണക്കാരന് കയ്യെത്താ ദൂരത്താണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകായയിരുന്നു അദ്ദേഹം.
"നീതിന്യായ നടത്തിപ്പ് എന്നത് ചിലവേറിയതാണ്. പലകാരണങ്ങളാല്‍ അത് സാധാരണക്കാരന് അപ്രാപ്യമാണ്. പ്രത്യേകിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വ്യവഹാരമെന്നത് സാധാരണക്കാരായ ഹര്‍ജിക്കാര്‍ക്ക് കയ്യെത്താത്തവിധം ദൂരത്താണ്. പാവപ്പെട്ട ഒരാള്‍ക്ക് ഇന്നിവിടെ പരാതിയുമായി വരാന്‍ കഴിയുമോ. ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം ഭരണഘടനയുടെ ആമുഖത്തിലുള്ള നീതി എല്ലാവര്‍ക്കും തുല്യമാണെന്ന തത്വം നമ്മള്‍ അംഗീകരിച്ചതാണ്", രാഷ്ട്രപതി പറഞ്ഞു.
നീതിതേടാനായി ചിലവഴിക്കേണ്ട വലിയ തുകയെ കുറിച്ച് മഹാത്മാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് ദരിദ്രനാരായണന്‍മാരുടെ ക്ഷേമമായിരുന്നു പരമപ്രധാനം. ഗാന്ധിജിയുടെ ആ പ്രമാണം നമ്മള്‍ മനസ്സില്‍വെക്കുകയാണെങ്കില്‍, പാവപ്പെട്ടവന്റെ, ദുര്‍ബലരുടെ മുഖം ഓര്‍മ്മയിലിരിക്കുകയാണെങ്കില്‍ ശരിയായ വഴി നാം കാണും", രാഷ്ട്രപതി പറഞ്ഞു.
സാധാരണക്കാര്‍ക്ക് സൗജന്യമായ നിയമ സേവനം നല്‍കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
content highlights: Judicial process goes beyond the reach of poor, says President Ramnath Kovind
Share this Article
Related Topics