ജെ.എന്‍.യുവില്‍ അധ്യാപകനെതിരേ വീണ്ടും ലൈംഗീകാരോപണം; പ്രതിഷേധം ശക്തം


1 min read
Read later
Print
Share

പെണ്‍കുട്ടിയുടെ പരാതിയിന്‍ മേല്‍ ഐ.പി.സി 506, 354, 509 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മിലിന്‍ഡ് ദുംബറേ പറഞ്ഞു. വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചത്.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധ്യാപകനെതിരേ വീണ്ടും ലൈംഗീകാരോപണം. രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെ ലൈംഗീകാരോപണമാണ്. ഇത്തവണ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ തനിക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ഥിനി പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പെണ്‍കുട്ടിയുടെ പരാതിയിന്‍ മേല്‍ ഐ.പി.സി 506, 354, 509 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മിലിന്‍ഡ് ദുംബറേ പറഞ്ഞു. വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചത്. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദുംബറേ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി രംഗത്തെത്തി. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് അഡല്‍റ്റ് എഡ്യുക്കേഷന്‍ ഗ്രൂപ്പില്‍പ്പെട്ട അധ്യാപകനാണ് കുറ്റാരോപിതന്‍.

കഴിഞ്ഞമാസായിരുന്നു സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ പ്രൊഫസര്‍ അതുല്‍ ജോഹ്‌റിയെ ലൈംഗീകാരോപണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 30,000 രൂപയുടെ ജാമ്യത്തില്‍ ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സമയത്താണ് മറ്റൊരു അധ്യാപകനെതിരേയും ആരോപണവുമായി ഗവേഷക രംഗത്തെത്തിയത്.

content highlights:JNU teacher accused of sexual harassment and molestation, third incident in two months

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഹരിയാണ കോണ്‍ഗ്രസിലെ പ്രതിസന്ധി നീങ്ങുന്നു; കുമാരി സെൽജ പുതിയ അധ്യക്ഷ

Sep 4, 2019


mathrubhumi

1 min

ഹരിയാണ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

Jun 27, 2019


mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019