ജെ.എന്‍.യു മാര്‍ച്ചില്‍ സംഘര്‍ഷം; യൂണിയന്‍ പ്രസിഡന്റടക്കം 50 വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയില്‍


1 min read
Read later
Print
Share

വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെ അമ്പതില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ന്യൂഡല്‍ഹി: ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാന ഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വരാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിന് ശേഷമാണ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെ അമ്പതില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. പെണ്‍കുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ക്യാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇതിനിടെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുമ്പാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.

നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്.

content highlights: JNU students protest: Union president among 50 in police custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഹരിയാണ കോണ്‍ഗ്രസിലെ പ്രതിസന്ധി നീങ്ങുന്നു; കുമാരി സെൽജ പുതിയ അധ്യക്ഷ

Sep 4, 2019


mathrubhumi

1 min

ഹരിയാണ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

Jun 27, 2019


mathrubhumi

1 min

ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്താന് ചൈന വക ചാര ഉപഗ്രഹം

Jul 10, 2018