ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമര രംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ഒരു മാസത്തിലേറെയായി സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.
നിര്‍ദ്ദിഷ്ട ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു.
ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.
JNU Students Lathi-Charged By Cops During Protest In Delhi Over Fee Hike