ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍നിന്ന് മറ്റൊരു വിദ്യാര്‍ഥിയെക്കൂടി കാണാതായെന്ന് പരാതി. ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) യാണ് ജനുവരി എട്ടുമുതല്‍ കാണാതായിട്ടുള്ളത്.
2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന വിദ്യാര്‍ഥിയെ ജെയഎന്‍.യുവില്‍നിന്ന് കാണാതായിരുന്നു. സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നജീബിനെ മറ്റുചില വിദ്യാര്‍ഥികളുമായി ഉണ്ടായ അടിപിടിക്ക് പിന്നാലെയാണ് കാണാതായത്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എ.ബി.വി.പി) സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികളും നജീബും തമ്മിലാണ് അപിടിയുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം കാണാതായ മുകുള്‍ ജെയ്ന്‍ എന്ന വിദ്യാര്‍ഥിക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വിവിരം ലഭിച്ചുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അദ്ദേഹത്തെ കാണാതായതിന് പിന്നില്‍ സംശയകരമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. 2016 ല്‍ കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മാതാവ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Share this Article
Related Topics