ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) യുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി ഹന്‍സ് രാജ്. പ്രധാനമന്ത്രി മോദിയോടുള്ള ആദര സൂചകമായി യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നും എം.എന്‍.യു എന്ന് പേരുമാറ്റണമെന്നും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ബി.ജെ.പി എം.പി ആവശ്യപ്പെട്ടു.
മുന്‍ഗാമികള്‍ ചെയ്ത തെറ്റുകളുടെ ആഘാതം നാം നേരിടുകയാണ്. ജെ.എന്‍.യുവിലെ 'ജെ' ഇനി എന്തിനാണ്. യൂണിവേഴ്‌സിറ്റിയുടെ പേര് എം.എന്‍.യു എന്നാക്കണം. പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങള്‍ വേണ്ടേയെന്ന് ജെ.എന്‍.യു സന്ദര്‍ശനത്തിനിടെ അദ്ദേഹം ചോദിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കാനാണ് പ്രാര്‍ഥിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകളുടെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന കാര്യങ്ങളാണ് നരേന്ദ്രമോദി യാഥാര്‍ഥ്യമാക്കിക്കണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി ജെ.എന്‍.യുവിന്റെ പേര് എം.എന്‍.യു എന്ന് മാറ്റുകയാണ് വേണ്ടത്- ഹന്‍സ് രാജ് അഭിപ്രായപ്പെട്ടു.
1969 ലാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ രാജ്യതലസ്ഥാനത്ത് ജെ.എന്‍.യു സ്ഥാപിതമായത്.
Content Highlights: JNU should renamed as MNU says BJP MP