ന്യൂഡല്‍ഹി: 2016-ലെ ജെ.എന്‍.യു സമരത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരേയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പട്യാല കോടതി കുറ്റപത്രം ചൊവ്വാഴ്ച പരിഗണിക്കും.
ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥിറാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് കനയ്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും കള്ളരേഖ ചമക്കലും ഉള്‍പ്പെടെയുള്ള എട്ടുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യകുമാറിനെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
Content Highlights: jnu sedition case, delhi police filed charge sheet against kannayakumar and others
Share this Article
Related Topics