ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എല്‍.യു) യുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്. സീ ന്യൂസ്, ടൈംസ് നൗ, ന്യൂസ് എക്‌സ് എന്നിവയ്‌ക്കെതിരായ കേസില്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി വാദം കേള്‍ക്കും. ജെ.എന്‍.യുവില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന വിവാദത്തില്‍ കൃത്രിമം കാട്ടിയ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ചാനലുകള്‍ക്കെതിരായ കേസ്.
സംഭവത്തില്‍ ന്യൂഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഫിബ്രവരി 13 ന് മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു. കൃത്രിമം കാട്ടിയ വീഡിയോയാണ് ചാനലുകള്‍ പുറത്തുവിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വകലാശാല കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്നും ചടങ്ങില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നുമാണ് ആരോപണം. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കനയ്യ അടക്കമുള്ളവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.
Share this Article
Related Topics