ന്യൂഡല്‍ഹി: ഫിബ്രവരി ഒമ്പതിന് നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തേ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ 21 പേര്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാല. വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച കമ്മറ്റിയാണ് ഇവര്‍ അച്ചടക്കം ലഘിച്ചെന്ന് കണ്ടെത്തിയത്.
ഇവര്‍ക്കെതിരായ നടപടികള്‍ക്ക് കമ്മറ്റി സര്‍വകലാശാലയോട് ശുപാര്‍ശ ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ഥികളില്‍ ചിലര്‍ക്കെതിരായ നടപടികളില്‍ കമ്മറ്റി ഇളവ് വരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴയിലാണ് ഇളവ്. അതേസമയം ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ നടപടികള്‍ എന്തൊക്കെയാണെന്നതില്‍ വ്യക്തതയില്ല.
വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാലയുടെ അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാണ് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ഇനി ഉണ്ടാകുക. നടപടികള്‍ക്കെതിരെ ഇവര്‍ക്ക് അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാം. എന്നാല്‍ വൈസ് ചാന്‍സലര്‍ക്കാണ് വിഷയത്തില്‍ അന്തിമ നടപടി എടുക്കാന്‍ അധികാരം.
സര്‍വ്വകലാശാല അച്ചടക്ക നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന അനശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിട്ടു. അതേസമയം സമരം സര്‍വ്വകലാശാലയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല.
അതിനിടെ ചിലര്‍ സര്‍വ്വകലാശാലയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാര്‍ഥികളോട് സമരം അവസാനിപ്പിക്കാനാവശ്യപ്പെട്ടു. അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം വരുന്നത് വരെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.