ന്യൂഡല്‍ഹി: ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരേ പ്രതിഷേധവുമായി ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍. പൈലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി സര്‍വീസുകളാണ് ജെറ്റ് എയര്‍വേയ്‌സ് ഇതിനോടകം തന്നെ വെട്ടിക്കുറച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുംബൈയിലും ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച ജെറ്റ് എയര്‍വേയ്‌സിന്റെ 5-6 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയതതെന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlights: jet airways employees stages protest
Share this Article
Related Topics