മധുര: ഞായറാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ ഒരാള്‍കൂടി മരിച്ചു. ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശങ്കര്‍ എന്ന പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.
മധുരയ്ക്ക് അടുത്തുള്ള ശ്രീവല്ലിപുത്തൂരില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ശങ്കറിന് കുത്തേറ്റത്. ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഞായറാഴ്ച രണ്ടുപേര്‍ മരിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ കുഴഞ്ഞുവീണും ഒരാള്‍ മരിച്ചിരുന്നു.
ഇതോടെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ മരിച്ചവരുടെയെണ്ണം നാലായി. ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് നാലുപേരുടെ മരണം.