ന്യൂഡല്‍ഹി: ഇന്ത്യയിലെത്തി മാരുതി കാറുകള്‍ നിര്‍മ്മിച്ച ജപ്പാന്‍കാര്‍ അതേകാറുകള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ ഒരുങ്ങുന്നു. ഇന്ത്യ - ജപ്പാന്‍ വ്യവസായ പ്രമുഖരുടെ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഉത്തേജനം പകരുന്നതാണ് പ്രഖ്യാപനം. മാരുതി സുസുക്കിയുടെ ബലേനോ കാറാണ് ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത്. പ്രതിവര്‍ഷം 20,000 മുതല്‍ 30,000 യൂണിറ്റ് വരെ കാറുകളാവും കയറ്റുമതി ചെയ്യുക. 2016 ജനുവരി മുതല്‍ കയറ്റുമതി ആരംഭിക്കും.
Share this Article
Related Topics