ജെയ്‌ഷെ മുഹമ്മദ് തലവന്റെ അനന്തരവന്‍ ഉള്‍പ്പടെ രണ്ട് ഭീകരരെ വധിച്ചു


1 min read
Read later
Print
Share

പത്താന്‍കോട്ട് ആക്രണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറിന്റെ അനന്തരവന്‍ മൊഹമ്മദ് ഉസ്മനെയാണ് പുല്‍വാമയിലെ ചങ്കിതാറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പുല്‍വാമ: പാകിസ്താന്‍ പിന്തുണയുള്ള കശ്മീരിലെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് കനത്ത തിരിച്ചടി നല്‍കി സൈന്യം. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്റെ അനന്തരവന്‍ ഉള്‍പ്പടെ രണ്ട് ഉന്നത കമാന്‍ഡര്‍മാരെ സുരക്ഷാ സേന കൊലപ്പെടുത്തി.

പത്താന്‍കോട്ട് ആക്രണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറിന്റെ അനന്തരവന്‍ മൊഹമ്മദ് ഉസ്മാനാണ് പുല്‍വാമയിലെ ചങ്കിതാറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഷൗക്കത്ത് അഹമ്മദാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍. മുഹമ്മദ് ഉസ്മാന്‍ കൊല്ലപ്പെട്ട വിവരം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലലിലാണ് ഉസ്മാനും അഹമ്മദും കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് യുഎസ് നിര്‍മ്മിത എം4 കാര്‍ബൈന്‍ റൈഫിള്‍ സുരക്ഷാസേന കണ്ടെടുത്തു. സ്‌നൈപ്പര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളാണ് ഇത്. കശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ അടുത്തിടെ സ്‌നൈപ്പര്‍ ആക്രമണം വ്യാപകമായിരുന്നു.

ശ്രീനഗറിന് സമീപമുള്ള പന്താ ചൗക്കില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 12 ആയി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

Jul 3, 2019


mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു

Feb 2, 2016