ജമ്മുകശ്മീരിൽ പോലീസുകാരനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ പോലീസുകാരനെ തട്ടിക്കൊണ്ടു പോയി. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.

പോലീസ് വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന മുദാസിര്‍ അഹമ്മദിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. തീവ്രവാദികളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസ്, സൈനിക ഉദ്യോഗസ്ഥരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ കശ്മീരിൽ ഇപ്പോൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. സ്വദേശത്തേക്ക് പോകാനായി പുല്‍വാമയിലെത്തിയ ഔറംഗസേബിനെ അവിടെ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram