ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രം. അന്താരാഷ്ട്രകോടതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. നാവികനായ സാല്‍വത്തോറെ ജിറോണിനെ ഉപാധികളോടെ വിട്ടയക്കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം, ഇറ്റലി വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് (പി.സി.എ.) കേസിന്റെ വിചാരണ നടക്കുന്നത്. അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലി നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് വിചാരണ.
ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ നാവികരായ മാസി മിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് വിചാരണ ചെയ്തുവരുന്നത്. 2012-ല്‍ കേരളതീരത്തുവെച്ചാണ് രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് നാവികരുടെ വാദം.
Share this Article
Related Topics