To advertise here, Contact Us



സൗദിയിലെ ഇന്ത്യന്‍ യുവാക്കളെ ഐഎസില്‍ ചേര്‍ത്തയാള്‍ മുംബൈയില്‍ അറസ്റ്റില്‍


1 min read
Read later
Print
Share

ഉത്തര്‍പ്രദേശില്‍ നാല് ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതോടെയാണ് അബുസെയിദിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്

റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധം സംശയിക്കുന്നയാളെ മുബൈ വിമാനത്താവളത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ തീവ്രവാദികളുടെ സംഘത്തെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുന്നു എന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ അബുസെയിദാണ് പിടിയിലായത്.

To advertise here, Contact Us

റിയാദില്‍ ജീവിക്കുന്ന അബുസെയിദ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ഇന്ത്യക്കാരായ യുവാക്കളെ മതമൗലികവാദികളാക്കി ഐഎസിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ്കുമാര്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ നാല് ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതോടെയാണ് അബുസെയിദിനെക്കുറിച്ച പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കറിന്റെ പോസ്റ്ററുകള്‍

Oct 25, 2016


mathrubhumi

1 min

ദൂരദര്‍ശന്‍ വാര്‍ത്താവതാരക നീലം ശര്‍മ അന്തരിച്ചു

Aug 17, 2019


mathrubhumi

1 min

വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് ജെയ്‌ഷെ; മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദസന്ദേശം പുറത്ത്

Mar 2, 2019


mathrubhumi

1 min

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

Jan 25, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us