നിക്ഷേപത്തിന് ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരിടം ലോകത്തില്ല- നിര്‍മലാ സീതാരാമന്‍


1 min read
Read later
Print
Share

അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.

വാഷിങ്ടണ്‍: നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി. പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള നിരന്തരശ്രമങ്ങളിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്നും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളുണ്ട്. സര്‍ക്കാര്‍ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാത്തിനും മുകളില്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും- നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

നിക്ഷേപകര്‍ എന്തിന് ഇന്ത്യക്കു വേണ്ടി ഫണ്ട് മാറ്റിവെക്കണമെന്ന ചോദ്യത്തിന്- കോടതി നടപടികളില്‍ കുറച്ച് മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്നമനസ്സുള്ളതുമായ സമൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സമ്മര്‍ദ്ദത്തിലായ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

content highlights: investors can find no better place in the world than india says nirmala sitharaman

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

റിസര്‍വ് ബാങ്കിലേക്ക് കള്ളനോട്ട് അയച്ചു; എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

Mar 11, 2018


mathrubhumi

1 min

എല്ലാവരെയും അറിയിച്ച് രാഹുല്‍ യൂറോപ്പിലേക്ക്‌

Dec 29, 2015


mathrubhumi

1 min

മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

Dec 29, 2015