മരംകോച്ചുന്ന തണുപ്പില്‍ സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ഐടിബിപിയുടെ ആയോധനകലാ പരിശീലനം


ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ് വീഡിയോ.

ഡെഹ്‌റാഡൂണ്‍: മരംകോച്ചുന്ന തണുപ്പില്‍,സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ആയോധനകലാ പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പോലീസ് സേനാംഗങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.

ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ് വീഡിയോ. പാന്റ്‌സ് മാത്രം ധരിച്ച് മേല്‍ക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ പരിശീലനം. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍നിന്ന് പതിനെട്ടായിരം അടി മുകളില്‍ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഡാക്കില്‍ -30 ഡിഗ്രിയായിരുന്നു ആ സമയത്തെ അവിടുത്തെ താപനില.

content highlights; Indo-Tibetan Border Police personnel practice martial arts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram