To advertise here, Contact Us



മാള്‍ഡ കലാപം: ബി.എസ്.എഫും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം മാത്രമെന്ന് മമത


1 min read
Read later
Print
Share

മാള്‍ഡ കലാപത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ച ബംഗാള്‍ മുഖ്യമന്ത്രി കലാപത്തെപ്പറ്റി മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കുറ്റപ്പെടുത്തി.

കൊല്‍ക്കത്ത: മാള്‍ഡയിലുണ്ടായത് വര്‍ഗ്ഗീയ കലാപം അല്ലെന്നും, ബി.എസ്.എഫും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. '' ബി.എസ്.എഫ് ജവാന്‍മാരും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷം മാത്രമാണ് മാള്‍ഡയില്‍ അരങ്ങേറിയത്, അതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ല'' മമത പറഞ്ഞു.

To advertise here, Contact Us

മാള്‍ഡ കലാപത്തെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ച ബംഗാള്‍ മുഖ്യമന്ത്രി കലാപത്തെപ്പറ്റി മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കുറ്റപ്പെടുത്തി. എന്നാല്‍ പ്രശ്‌നം തന്റെ സര്‍ക്കാര്‍ വളരെ മികച്ച രീതിയില്‍ വിഷയം കൈകാര്യം ചെയ്തുവെന്നും അവര്‍ അവകാശപ്പെട്ടു.

പ്രദേശവാസികള്‍ക്ക് ബി.എസ്.എഫ് സൈനികരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് ഞായറാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചത്,എന്റെ പാര്‍ട്ടിക്കോ, സംസ്ഥാനസര്‍ക്കാരിനോ, ബംഗാള്‍ പോലീസിനോ ഇതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു എന്നിട്ടും ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു മമത പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us