സ്ത്രീധനത്തെച്ചൊല്ലി പീഡനം: എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത നിലയില്‍


1 min read
Read later
Print
Share

സ്ത്രീധനത്തെച്ചൊല്ലി സ്ഥിരമായി പീഡിപ്പിച്ചിരുന്നൂവെന്നാണ് കുടുംബത്തിന്റെ ആരോപണം.ഭര്‍ത്താവായ മയാങ്ക് സിങ്‌വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതിപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: വനിതാ എയര്‍ ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം.

അനിസിയയെ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവായ മയാങ്ക് സിങ്‌വിക്കെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും മകളെ പീഡിപ്പിക്കുന്നെന്നായിരുന്നു പിതാവിന്റെ പരാതി.

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി. ഗുഡ് ഗാവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ്, അനിസിയയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്തുവരുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഷീനയുടെ രാജിക്കത്തില്‍ വ്യാജ ഒപ്പിട്ടത് ഇന്ദ്രാണിയുടെ സെക്രട്ടറി

Nov 28, 2015


mathrubhumi

1 min

മദ്യം ലഹരിയല്ലെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി

Dec 22, 2015


mathrubhumi

3 min

കുറഞ്ഞ ശമ്പളം 18,000 രൂപ: കൂടിയത് 2,25,000

Nov 19, 2015