ചെന്നൈ : ജയില്‍മോചനം ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി നല്‍കിയ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാന ആഭ്യന്തരവകുപ്പിനോടും ജയില്‍അധികൃതരോടും നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് എം.എം. സുന്ദരേഷ് ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട താന്‍ 24 കൊല്ലമായി ജയിലില്‍ കഴിയുകയാണെന്ന് നളിനി ഹര്‍ജിയില്‍ പറഞ്ഞു. നളിനിയുടെ വധശിക്ഷ 2000 ഏപ്രില്‍ 14-നാണ് ദയാഹര്‍ജിയിന്മേല്‍ തമിഴ്‌നാട് സംസ്ഥാന ഗവര്‍ണര്‍ ജീവപര്യന്തമായി കുറച്ചത്.
പത്തുവര്‍ഷം തടവില്‍ കഴിഞ്ഞ 2,200 ജീവപര്യന്ത തടവുകാരെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ടെന്നും 24 കൊല്ലമായി തടവില്‍ കഴിയുന്ന തന്നെ മോചിപ്പിക്കാത്തത് വിവേചനമാണെന്നും നളിനി പറഞ്ഞു. ജയിലില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും നളിനി ചൂണ്ടിക്കാട്ടി. 1991-ല്‍ രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനി ഉള്‍പ്പെടെ ഏഴുപേരെയാണ് കോടതി ശിക്ഷിച്ചത്.
Share this Article
Related Topics