ന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍(ഐ.എസ്.) നാലുമലയാളികളടക്കം 23 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ഇവരില്‍ 17 പേര്‍ ദക്ഷിണേന്ത്യക്കാരാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്ന് നാലുപേര്‍വീതം ഐ.എസ്സിലുണ്ട്. തമിഴ്‌നാടില്‍നിന്ന് മൂന്നുപേരും യു.പി., ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും ഭീകരസംഘടനയില്‍ ചേര്‍ന്നിരുന്നുവത്രെ. ഇവരില്‍ ആറുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം. രണ്ടുപേര്‍ തിരിച്ചുവന്നിട്ടുണ്ട്.
ഐ.എസ്സില്‍ ചേരാനുള്ള യാത്രയ്ക്കിടെ മൂന്നുയുവാക്കളെ നാഗ്പുരില്‍വെച്ച് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. തെലങ്കാന സ്വദേശികളാണ് മൂവരും.