എം. ജയചന്ദ്രനെ കസ്റ്റംസ് അധികൃതര്‍ അപമാനിച്ചത് അന്വേഷിക്കാന്‍ ഉത്തരവ്‌


1 min read
Read later
Print
Share

സംഗീതസംവിധായകന്‍ എം. ജയചന്ദ്രനെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് അധികൃതര്‍ അപമാനിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവിട്ടു.

ന്യൂഡല്‍ഹി: സംഗീതസംവിധായകന്‍ എം. ജയചന്ദ്രനെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് അധികൃതര്‍ അപമാനിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവിട്ടു. കെ.സി. വേണുഗോപാല്‍ എം.പി. അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ സെന്‍ട്രല്‍ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന് മന്ത്രി നിര്‍ദേശം നല്‍കി.

ഡിസംബര്‍ മൂന്നിന് എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് വിമാനത്തില്‍ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തിയ ജയചന്ദ്രന്‍, കസ്റ്റംസ് ക്ലിയറന്‍സിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ക്യൂ തെറ്റിച്ച് ചില യാത്രക്കാര്‍ക്കുമാത്രം പ്രത്യേകപരിഗണന നല്‍കിയത് ചോദ്യംചെയ്തതിന്റെ പേരിലാണ് തന്നെ അപമാനിച്ചതെന്നുകാണിച്ച് ധനകാര്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

Feb 3, 2016


mathrubhumi

1 min

ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവര്‍ നാഗ്പുരില്‍ പിടിയില്‍

Dec 26, 2015


mathrubhumi

1 min

സ്ത്രീശാക്തീകരണത്തിനൊരുങ്ങി സി.പി.എം.

Dec 25, 2015