ന്യൂഡല്‍ഹി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി പ്രഭാസ് രഞ്ജന്‍ സമാല്‍ ആണ് രക്ഷപ്പെട്ടത്. പ്രഭാസ് ഫോണില്‍ വിളിച്ചതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
പ്രഭാസിനൊപ്പം തട്ടിക്കൊണ്ടുപോയ ആന്ധ്ര സ്വദേശി രാമമൂര്‍ത്തി കൊസനത്തിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ലിബിയയില്‍ ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ള സിര്‍തിലെ ഇബ്ന്‍ ഇ സിനയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ജൂലായില്‍ നാല് ഇന്ത്യന്‍ അധ്യാപകരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇതില്‍ രണ്ടുപേരെ പിന്നീട് മോചിപ്പിച്ചു. മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
Share this Article
Related Topics