പഞ്ച്കുള: പാകിസ്താന് വീണ്ടും ശക്തമായ സന്ദേശം നില്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭാവിയില്‍ പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്‌നാഥ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയിട്ടാണ് പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഇന്ത്യ തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര വാതിലുകളില്‍ ചെന്ന് മുട്ടുകയാണ്. ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചക്ക് പോലുമുള്ളൂവെന്നും അങ്ങനെ ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലാക്കോട്ടിനേക്കാള്‍ വലിയ പദ്ധതി ഇന്ത്യ നടപ്പാക്കാന്‍ പോകുന്നുവെന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇതിനര്‍ത്ഥം ഇന്ത്യയുടെ ബാലാക്കോട്ട് നടപടി പാകിസ്താന്‍ അംഗീകരിക്കുന്നുവെന്നാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ മാറ്റുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. നിരുത്തരവാപരമായ പ്രസ്താവനയാണ് രാജ്‌നാഥ് നടത്തിയതെന്നായിരുന്നു പാകിസ്താന്‍ ഇതിനോട് പ്രതികരിച്ചത്.
Content Highlights: if New Delhi and Islamabad ever hold any talks in future, it will be only about ‘Pakistan occupied Kashmir
Content Highlights: India will talk to Pakistan only on 'PoK': Rajnath Singh