ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം നടപ്പാക്കാനും ഇവയുടെ ശല്യം ഇല്ലാതാക്കാനും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളില്‍ നിന്ന് പ്രതികരണം ആവശ്യപ്പെട്ടു. മലയാളിയായ സാബു സ്റ്റീഫന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും പി.സി. പാന്തും അടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചത്.
ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും മുഴുവന്‍ സംസ്ഥാനങ്ങളിലെയും മൃഗക്ഷേമ വകുപ്പുകളോടും നാലാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Share this Article
Related Topics