കൈലാസ് (റോഹ): കൊങ്കണ്‍ റെയില്‍വേയിലെ പാത ഇരട്ടിപ്പ് പ്രവൃത്തികള്‍ക്ക് ഞായറാഴ്ച തുടക്കമായി. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഭൂമിപൂജ നടത്തി. രാജ്യത്തെ എല്ലാ തുറമുഖങ്ങളും റെയില്‍വേയുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊങ്കണ്‍ പാതയും ഇതിലുള്‍പ്പെടും.
കൊങ്കണ്‍ റെയില്‍വേ പരിധിയില്‍ വരുന്ന സ്റ്റേഷനുകളില്‍ വൈഫൈ, സി.സി.ടി.വി. സംവിധാനം ഏര്‍പ്പെടുത്തും. മഹാരാഷ്ട്രയില്‍ റെയില്‍വേ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറും റെയില്‍വേയും ചേര്‍ന്ന് കമ്പനി രൂപവത്കരിക്കും. മഡ്ഗാവില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഈ മാസം രാജധാനി എക്സ്പ്രസ്സ് ഓടിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു. കേന്ദ്രമന്ത്രി ആനന്ദ് ഗിഥേ, വിനായക് റാജത് എം.പി. തുടങ്ങിയവരും സംസാരിച്ചു.
Share this Article
Related Topics