'അടിയന്തരമായി പുതിയ ധനമന്ത്രി വേണം'; നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ്


1 min read
Read later
Print
Share

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പത്രസമ്മേളനം വിളിച്ചതിനു പിന്നാലെ ധനമന്ത്രിക്കെതിരെ കോണ്‍ഗ്രസ്. രാജ്യത്തിന്റെ സാമ്പത്തിക മേഖല കൈകാര്യംചെയ്യാന്‍ ധനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും പുതിയ ധനമന്ത്രി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രി നിര്‍മലാ സീതാരാമനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

അടിയന്തരമായി ഇന്ത്യയ്ക്ക് പുതിയ ധനമന്ത്രി വേണം. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍, അമേരിക്കയുടേത് 21 ട്രില്യന്‍ ഡോളറിന്റെയും ചൈന 14.8 ട്രില്യന്‍ ഡോളറിന്റെയും സാമ്പത്തിക ശക്തിയാണ്. നമ്മുടേത് 2.8 ട്രില്യന്‍ ഡോളറിന്റേതും- സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാല്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് നിരവധി പരിഷ്‌കരണ നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടുവെച്ചിരുന്നു.

Content Highlights: India desperately needs new finance minister, says Congress after Nirmala Sitharaman's presser

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബാല്യത്തിലേ ഇന്ത്യയോട് ശത്രുത തോന്നിയിരുന്നു ഹെഡ്‌ലി

Mar 25, 2016


mathrubhumi

1 min

ഡി.എം.കെ.യില്‍ സീറ്റുവേണമെങ്കില്‍ 25,000 രൂപ

Jan 21, 2016


mathrubhumi

1 min

മോദി ഭരണകാലത്ത് ഇന്ത്യയുടെ പൊതുകടം 57% ആയി വര്‍ധിച്ച് 83.40 ലക്ഷം കോടിയായെന്ന് കോണ്‍ഗ്രസ്സ്

Apr 30, 2019