ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗത്തിനുളള ആരോഗ്യ പരിശോധനയില്‍ ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയത് വിവാദമായി. കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി ധാര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഗുരുതര വിവേചനമുണ്ടായത്.
ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി എന്നിങ്ങിനെയാണ് എഴുതിയത്. ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെന്റീമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെ.മീറ്ററുമാണ് ഉയരമായി വേണ്ടത്. ഇതില്‍ പരിശോധകര്‍ക്ക് എളുപ്പത്തില്‍ വ്യക്തത ലഭിക്കാനെന്ന പേരിലാണ് ജാതി തിരിച്ച് ഉദ്യോഗാര്‍ഥികളുടെ ശരീരത്തില്‍ എഴുതി വെച്ചത്. ഇങ്ങനെ എഴുതിയതിനെ ഉദ്യോഗാര്‍ഥികള്‍ എതിര്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
ഇതിന്റെ ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിഷേധമുയര്‍ന്നതോടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഗുരുതരമായ തെറ്റാണിത്. അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സി.പനിക പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് മധ്യപ്രദേശില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജാതി രേഖപ്പെടുത്തിയ ബാഗ്
വിതരണം ചെയ്തതും വിവാദമായിരുന്നു.
Share this Article
Related Topics