ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നാലെ മദ്രാസ് ഐഐടി വെബ്‌സൈറ്റുകളിലും പാക് ഹാക്കര്‍മാരുടെ വിളയാട്ടം.
മദ്രാസ് ഐഐടിയുടെ സബ് സൈറ്റുകളാണ് പാക് അനുകൂലികള്‍ വ്യാഴാഴ്ച ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തവയില്‍ പല സൈറ്റുകളുടെ പ്രവര്‍ത്തനം ഇനിയും പൂര്‍വസ്ഥിതിയില്‍ എത്തിയിട്ടില്ല.
'പാകിസ്താന്‍ സിന്ദാബാദ്', 'പാക് ഹാക്കര്‍മാരുടെ ശക്തി നിങ്ങള്‍ക്കറിയില്ല' തുടങ്ങിയ സന്ദേശങ്ങളാണ് ഹാക്ക് ചെയ്ത സൈറ്റുകളില്‍ പോസ്റ്റു ചെയ്തിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പാക് ആക്രമണം ഉണ്ടായതിനു പിന്നാലെ പാക് എയര്‍പോര്‍ട്ടിന്റേത് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.
Share this Article
Related Topics