ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ സഹകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി മുന്‍ ഐഎഎസ് ഓഫീസര്‍. ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പരിഗണന എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച എസ്.ശശികാന്ത് സെന്തിലാണ് പൗരത്വ രജിസ്റ്റര്‍ സംവിധാനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ ആവശ്യമായ രേഖകളൊന്നും നല്‍കാന്‍ തയ്യാറല്ല ആ അനുസരണക്കേടിന്റെ പേരില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അനുശാസിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണ്- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു പേജ് വരുന്ന കത്തില്‍ സെന്തില്‍ വ്യക്തമാക്കി.
ഇനി ഞാന്‍ ഇന്ത്യന്‍ പൗരനല്ല എന്ന് മുദ്രകുത്തി സര്‍ക്കാര്‍ രാജ്യം മുഴുവന്‍ നിര്‍മ്മിക്കുന്ന തടങ്കല്‍ പാളയങ്ങളിലെവിടെയെങ്കിലും അയച്ചാല്‍ അതും താന്‍ സന്തോഷത്തോടെ സ്വീകരിക്കും. ലോക്‌സഭയില്‍ പൗരത്വ ബില്‍ പാസായ ദിവസത്തെ ആധുനിക ഇന്ത്യയിലെ കറുത്ത ദിനമെന്നാണ് അദ്ദേഹം വിളിച്ചത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങളെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വരാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കര്‍ണ്ണാടകയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേയാണ് ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ശശികാന്ത് സെന്തില്‍ രാജിവെച്ചത്.
Contnent highlights: I will quit National Register of Citizens entry and ready for detention says Former IAS officer