പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന് സ്വാമി നിത്യാനന്ദ


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താന്‍ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്.

ന്യൂഡല്‍ഹി: പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ. മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും നിത്യാനന്ദ വ്യക്തമാക്കി.

'നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ? താന്‍ ആ കണ്ടുപിടുത്തത്തിന് അരികെയാണ്. ശാസ്ത്രത്തിലൂടെ തന്നെ താന്‍ ഇത് തെളിയിക്കും'

കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെ ചില അവയവങ്ങള്‍ ഇല്ല. എന്നാല്‍ മനുഷ്യബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തില്‍ മാറ്റി എടുക്കാന്‍ കഴിയും. ശാസ്ത്രീയമായി തന്നെ താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താന്‍ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. നിങ്ങള്‍ക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വര്‍ഷത്തിനകം താനിത് തെളിയിക്കും.

സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകളും താന്‍ വികസിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടു. നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതിലൂടെ വിവാദ നായകനായ നിത്യാനന്ദ നേരത്തെയും ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു.

content highlights: I can make cows speak in Tamil and Sanskrit: Nithyananda

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ചൊവ്വാഴ്ച പ്രധാനമന്ത്രി തുറന്നുകൊടുക്കും

Dec 23, 2018


mathrubhumi

1 min

കോണ്‍ഗ്രസ് ഐടി സെല്‍ അംഗത്തിനെതിരെ ലൈംഗികാരോപണം; ദിവ്യസ്പന്ദനയ്ക്കെതിരേയും പരാതി

Jul 3, 2018


mathrubhumi

1 min

ലോയയുടെ മരണം സുപ്രീം കോടതി ഉന്നതാധികാര സമിതി അന്വേഷിക്കണം-രാഹുല്‍ ഗാന്ധി

Jan 12, 2018