ഹൈദരാബാദ്: ഒരാഴ്ച മുമ്പ് ഹൈദരാബാദില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരണത്തിന് കീഴടങ്ങി. കച്ചീഗുഡ റെയില്‍വേ സ്റ്റേഷന് സമീപത്താണ് രണ്ട് ട്രെയിനുകള്‍ നവംബര്‍ 11 കൂട്ടിയിടിച്ചത്. ലിങ്കാപള്ളിയില്‍ നിന്ന് ഫലക്‌നുമയിലേക്ക പോയ എം.എം.ടി.എസ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ചന്ദ്രശേഖറാണ് മരിച്ചത്.
അപകടം നടന്ന് എട്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ചന്ദ്രശേഖറിനെ ക്യാബിനില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30 ഓടെ ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുര്‍ണൂല്‍ സിറ്റി കച്ചീഗുഡ ഇന്റര്‍സിറ്റി എക്‌സ്പ്രസുമായിട്ടാണ് എം.എം.ടി.എസ് തീവണ്ടി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു
Content Highlights: Hyderabad train collision: Injured loco pilot dies
Share this Article
Related Topics