ദീപാവലിക്ക് കുടുംബാംഗങ്ങള്‍ കാണാനെത്തി; ഹണിപ്രീത് പൊട്ടിക്കരഞ്ഞു


മധുരപലഹാരങ്ങളുമായാണ് കുടുംബാംഗങ്ങള്‍ ഹണിപ്രീതിനെ കാണാനെത്തിയത്

ചണ്ഡിഗഢ്: ദീപാവലിക്ക് ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളെ കണ്ട് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീത് ഇന്‍സാന്‍ പൊട്ടിക്കരഞ്ഞു. ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ച ദിവസം, പഞ്ച്കുളയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഹണിപ്രീത് ജയിലിലായത്. ഗുര്‍മീതിന്റെ ദത്തുപുത്രിയെന്നാണ് ഹണിപ്രീത് അറിയപ്പെട്ടിരുന്നത്.

മധുരപലഹാരങ്ങളുമായാണ് കുടുംബാംഗങ്ങള്‍ ഹണിപ്രീതിനെ കാണാനെത്തിയത്. അച്ഛന്‍ രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരന്‍ സാഹില്‍, സഹോദരന്റെ ഭാര്യ സൊനാലി എന്നിവരാണ് ഹണിപ്രീതിനെ സന്ദര്‍ശിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അഭിഭാഷകനും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഹണിപ്രീതിനെ കാണാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല.

ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ ഹണിപ്രീത് ഇപ്പോഴുള്ളത്. കട്ടിയേറിയ ഗ്ലാസ്സ് മറയ്ക്ക് ഇരുവശത്തും നിന്നായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ഇന്റര്‍കോമിലൂടെ കുടുംബാംഗങ്ങളുമായി ഹണിപ്രീത് സംസാരിച്ചു.

കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന മധുരപലഹാരങ്ങള്‍ സ്വീകരിക്കാന്‍ ആദ്യം ഹണിപ്രീത് വിസമ്മതിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. ഹണിപ്രീതിന്റെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കളുടെ രേഖകള്‍ കഴിഞ്ഞദിവസം പോലീസ് രാജസ്ഥാനില്‍നിന്ന് കണ്ടെത്തിയിരുന്നു. മുംബൈ, ഡെല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലാണ് രേഖകളിലുള്ള സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram