ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഒരിക്കലും മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്താത്തതാണ് ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയായാണ് റിജിജുവിന്റെ ട്വീറ്റ്. ഇതു സംബന്ധിച്ച പത്രവാര്‍ത്തയോടൊപ്പമാണ് മന്ത്രി പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് അത്തരത്തിലൊരു പ്രകോപനപരമായ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ തരത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കണമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics