ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാരും ഏതാനും സംസ്ഥാന സര്‍ക്കാരുകളും നേരിയ തോതില്‍ വിലകുറച്ച നടപടിയില്‍ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം.
ഇന്ധന വിലയില്‍ രണ്ടര രൂപ കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങളോടും ഇതേ തുക കുറയ്ക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആഹ്വാനം ചെയ്തിരുന്നു.
ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍വന്ന രസകരമായ ചില പ്രതികരണങ്ങള്‍.
അതേസമയം സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തുവന്നിട്ടുണ്ട്.